മനോഗതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മനോഗതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2016 ഒക്‌ടോബർ 16, ഞായറാഴ്‌ച
2016 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച
2016 സെപ്റ്റംബർ 24, ശനിയാഴ്‌ച
ഉറക്കം
ഉറക്കമില്ലാത്തവനറിയില്ല ഉറക്കത്തിൻ വില
ഉറക്കമുള്ളവനത് തീരേ അറിയില്ല
അതറിയുന്നവന്ന് അത് ഉറക്കമേയല്ല
'ഞാന്‍' 'എന്നില്‍' ലയിക്കുന്ന വേള,
ഉറക്കമുള്ളവനത് തീരേ അറിയില്ല
അതറിയുന്നവന്ന് അത് ഉറക്കമേയല്ല
'ഞാന്‍' 'എന്നില്‍' ലയിക്കുന്ന വേള,
2016 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച
ലൈംഗിക അരാചകത്വവും പരിഹാര മാര്‍ഗ്ഗങ്ങളും
ഒരു പക്ഷേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും വലിയ ഭരണ നേട്ടം ഇതായിരിക്കും.
1) ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സര്‍വേ.
2) അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ്ബ് പോലുള്ള സൈറ്റുകളുമായി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്.( http://www.asianetnews.tv/…/kerala-top-of-table-watch-porn-… )
ഇവിടെ പ്രായഭേദമന്യെ ഒരു വയസ്സു മുതല്‍ 90 വയസ്സുവരെ പ്രായമുള്ള സ്ത്രീജനങ്ങള്‍ ലൈംഗിക-രതി വൈകൃതങ്ങള്‍ക്ക് പാത്രമാകുന്ന പരിതസ്ഥിതിയില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്ന ഫെമിനിച്ചിമാരും, അതുപോലെ അതിനേക്കാളേറെ വികാരഭരിതരായി ഓണ്ടലൈന്‍ പ്രക്ഷോഭം നടത്തുന്ന പുരുഷ കേസരികളും തന്നെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും ഒളിമ്പിക്‌സില്‍ നേടാനാകാത്ത വിജയം ഈ രംഗത്ത് നേടിക്കൊടുത്തത് എന്നതും അവിസ്മരണീയം തന്നെ.
അതായത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡന പരമ്പരകളുടെ വക്താക്കളും പ്രചാരകരും നാം തന്നെയാണ്.
ഇതിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെങ്കില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്.
പ്രഥമമായത് സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചാര്‍ലി തോമസ്സിനേയും, അമീറുളിനെയും പോലുള്ളവരെ മാതൃകാപരവും സമയബന്ധിതവും ആയി ശിക്ഷിക്കുക എന്നതാണ്. അതായത് അതുളവാക്കുന്ന ഭയവും, പ്രത്യാഘാതത്തെ കുറിച്ചുള്ള ചിന്തയും ഒരുവനെ ഇത്തരം കൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചേക്കാം.എന്നാലിത് സ്ഥായിയല്ല.
ദ്വിതീയവും ശാശ്വതവുമായ മാര്‍ഗ്ഗം സ്വാമി (Swami Satswaroopananda Saraswathi) പറഞ്ഞതു പോലെ യമവും, ദമവും വ്രതമാക്കിക്കൊണ്ടുള്ള ഒരു ജീവിതചര്യ നാം പിന്‍തുടരുകയും, പരിശീലിക്കുകയും വേണം.
സകല പ്രശ്‌നങ്ങളുമുത്ഭവിക്കുന്നത് ഒരുവന്റെ മനസ്സില്‍ നിന്നാണെന്നും, ആയതിനാല്‍ മനസ്സിനും, ഇന്ദ്രിയങ്ങള്‍ക്കും മേലെ വിവേകത്തിന്റെ കടിഞ്ഞാണിട്ടുകൊണ്ട് പ്രശ്‌നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്ന സങ്കേതമാണിത്.
2016 മേയ് 2, തിങ്കളാഴ്‌ച
2016 ഏപ്രിൽ 14, വ്യാഴാഴ്‌ച
2016 മാർച്ച് 10, വ്യാഴാഴ്‌ച
കാരുമ്മ
അടുക്കളയിൽ പൊടി തിങ്ങിയ മൂലയിൽപൊടിയിൽ മൂടി വെളിച്ചം
കാണാതെ കരിയിൽ പൂണ്ട് നിൽപ്പുണ്ട്
എരിതീയിൽ കരിഞ്ഞുള്ളിലെണ്ണ
തിളപ്പിക്കേണ്ടവൾ കൊതി
വരുമ്പോളെടുക്കാറുണ്ടതിൽ
ചക്കരയരിമാവും പഴത്തിൻ ചാറും
ചേർത്തൊഴിക്കും കുഴമ്പിനെ പൊള്ളി
ത്തുള്ളി വളർത്തി ഉണ്ണിയപ്പമായ്
ലോകർക്കു നൽകുമ്പോൾ
കാണുവാറില്ലൊരിക്കലും ഉത്സവപ്പെരുമയും
വിശ്വസുന്ദര നിമിഷങ്ങളും, ഉടയോന്റെ വിധി
അതങ്ങനെയാണു പോലും കഷ്ടം
പല്ലിവാല്‍
കരിഞ്ചട്ടയിൽ മുങ്ങി എരിതീയിൽ
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......
2016 ജനുവരി 3, ഞായറാഴ്‌ച
2015 ഡിസംബർ 24, വ്യാഴാഴ്‌ച
ഉപ്പുമാങ്ങ
പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍
സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.
നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍
നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍
സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.
നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍
നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...
2015 ഡിസംബർ 11, വെള്ളിയാഴ്‌ച
2015 സെപ്റ്റംബർ 30, ബുധനാഴ്‌ച
2015 സെപ്റ്റംബർ 26, ശനിയാഴ്‌ച
പ്രേതാലയ ചിന്തകള്‍
നിഴലില്‍ കഥയെഴുതുന്നവന്റെ
ചെവിയില്‍ അലയടിക്കുന്നുണ്ട്
ചീവീടിന്റെ കിരു കിരുപ്പുകള്‍
ഇല്ലാമുലപ്പാലു ചപ്പിയിറക്കുവാന്‍
ഇല്ലത്തെയുണ്ണികള്‍ മത്സരിച്ചീടവേ
പൊട്ടിത്തെറിക്കുവാന്‍ ചൂടെണ്ണനോക്കി
കാത്തു മടുത്തു മുളച്ചൂ കടുകുകള്‍
നനയാക്കറി പുരണ്ട്, ചീഞ്ഞ്
നാറുന്നുണ്ട് ചോറ്റു പാത്രത്തിലെ
അക്ഷര വറ്റുകള്‍, അക്ഷയമായവ
ചിലന്തികള്‍, അവരാണ് ജീവികള്‍
അടിച്ചിറക്കിയാലും തിരിച്ചു വന്ന്
വല നെയ്യുന്ന പൈതൃകം
ചിതലുകള്‍, മണ്ണോടു ചേര്‍ക്കാ-
നുയിര്‍ കൊടുക്കുന്നവര്‍, പണ്ടെന്നോ
തപസ്സിനിരുന്നൊരാക്കള്ളനെ
മാമുനിയാക്കിയത്, നാം ചെങ്കോട്ട-
പടുത്തുയര്‍ത്തിയാണെന്നിന്നും
ഉറക്കെയുറക്കെ പറഞ്ഞു നടക്കുവോര്‍
വവ്വാലുകള്‍, ഇടയ്കിടയ്ക്കെത്തി
തലതിരിഞ്ഞ് പിടിച്ചു തൂങ്ങി
ഇരുളില്‍ മാത്രമിര പടിക്കുന്നവര്‍
പല്ലിവാല്‍ :-
"പേടിയുണ്ടീ പഴകിയ വീട്ടിലിന്നേ-
കനായിങ്ങനെ ചിന്തിച്ചിരിക്കുവാന്‍
തകര്‍ന്നു വീണിടാം "ഉത്തര"മെപ്പൊഴും
തലമണ്ട പൊട്ടിയെന്‍ ചോരതെറിച്ചിടാം."
2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച
ഹോമദ്രവ്യം
നെഞ്ചിടിക്കുന്നുണ്ട്..
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പിടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....
ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞിട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം
നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?
വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..
പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കിടും
ചാമ്പലായി ഞാന്‍ മാറിടും.......
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പിടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....
ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞിട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം
നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?
വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..
പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കിടും
ചാമ്പലായി ഞാന്‍ മാറിടും.......
2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച
2015 സെപ്റ്റംബർ 20, ഞായറാഴ്‌ച
2015 സെപ്റ്റംബർ 19, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
















