2014 നവംബർ 15, ശനിയാഴ്‌ച

3.5mm jack


നിന്റെ മുന്നില്‍ നിന്നും ചെവിയിൽ
ഇയര്‍ഫോണ്‍ തിരുകിയത് നീ-
യെന്നെ കൂടുതലൊച്ചത്തില്‍ മുട്ടി
വിളിക്കുവാനായിരുന്നു

2014 നവംബർ 14, വെള്ളിയാഴ്‌ച

വിട

ഇല്ല മറക്കുവാനാകില്ലൊരിക്കിലും
കണ്ണു തുറക്കുവാനാകുന്ന നാള്‍വരെ
കൂരിരുട്ടില്‍ നിന്നെന്നെക്കരം നീട്ടി
മാറോടണച്ചോരെന്‍ ഗുരുനാഥനെ

അങ്ങേക്കു ബാഷ്പാഞ്ജലികളോടെ സമര്പ്പിക്കുന്നു

2014 ജൂൺ 28, ശനിയാഴ്‌ച

മലയാളി

മലിനമാനസം
ലളിതാകാരം
യാമിനിദാഹം
ലിമ്പടപുരുഷന്‍

മൈദ

മലയാളിയുടെ മ-യും
ഐക്യത്തിന്റെ ഐ-ഉം
ദരിദ്രന്റെ ദ-യും
ചേര്‍ന്നാല്‍ മൈദ

പ്രണയം

നെഞ്ചിന്റെ നഞ്ചു വെള്ളത്തില്‍ കലര്‍ന്നോരു
ചോരതന്നുപ്പാണു പ്രണയം