2016 ഏപ്രിൽ 14, വ്യാഴാഴ്‌ച
2016 മാർച്ച് 10, വ്യാഴാഴ്‌ച
കാരുമ്മ
അടുക്കളയിൽ പൊടി തിങ്ങിയ മൂലയിൽപൊടിയിൽ മൂടി വെളിച്ചം
കാണാതെ കരിയിൽ പൂണ്ട് നിൽപ്പുണ്ട്
എരിതീയിൽ കരിഞ്ഞുള്ളിലെണ്ണ
തിളപ്പിക്കേണ്ടവൾ കൊതി
വരുമ്പോളെടുക്കാറുണ്ടതിൽ
ചക്കരയരിമാവും പഴത്തിൻ ചാറും
ചേർത്തൊഴിക്കും കുഴമ്പിനെ പൊള്ളി
ത്തുള്ളി വളർത്തി ഉണ്ണിയപ്പമായ്
ലോകർക്കു നൽകുമ്പോൾ
കാണുവാറില്ലൊരിക്കലും ഉത്സവപ്പെരുമയും
വിശ്വസുന്ദര നിമിഷങ്ങളും, ഉടയോന്റെ വിധി
അതങ്ങനെയാണു പോലും കഷ്ടം
പല്ലിവാല്‍
കരിഞ്ചട്ടയിൽ മുങ്ങി എരിതീയിൽ
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......
2016 ജനുവരി 3, ഞായറാഴ്‌ച
2015 ഡിസംബർ 24, വ്യാഴാഴ്‌ച
ഉപ്പുമാങ്ങ
പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍
സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.
നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍
നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍
സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.
നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍
നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...
2015 ഡിസംബർ 11, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



