അറുത്തെറിയാൻ പറഞ്ഞ ചരടുകൾ ബന്ധങ്ങളുടേതല്ല പടുത്തുയർത്താൻ പറഞ്ഞത് മതിലുകളായിരുന്നില്ല.. ത്യജിക്കാൻ പറഞ്ഞത് സംസ്ക്കാരമായിരുന്നില്ല ഒഴുക്കാൻ പറഞ്ഞത് ചുടുചോരയായിരുന്നില്ല.. കെട്ടിയിടാൻ പറഞ്ഞത് സ്വാതന്ത്ര്യത്തെയുമല്ല.
മനസ്സിൻ ചുള്ളിക്കമ്പുകൾ കൂട്ടി സ്വപ്നത്തിന്നരി വേവിച്ചിട്ട് ആദർശത്തിന്നുപ്പും ചേർത്ത് നിങ്ങൾ കഞ്ഞി കുടിച്ചപ്പോൾ തെങ്ങിൻ ചോട്ടിൽ ചാരം പോലെ മണ്ണായ് ചേർന്നത് ഞാനാണേ ...