പുതിയ പോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പേജുകള്‍
ഹോം
ഞാന്‍
2015 ജൂലൈ 10, വെള്ളിയാഴ്ച
ക്യാമറ
പുഴയോരത്തും കാട്ടിലും ബീച്ചിലും
ചെന്ന് എസ് എല്‍ ആര് മുതല്‍
മൊബൈല്‍ ക്യാം വരെ വച്ച്
ഫോട്ടോയെടുക്കുമ്പോള്‍ എന്നെ
മാത്രം ഫോക്കസാക്കി പശ്ചാത്തലം
ബ്ലര്‍ ആക്കാത്ത നീ തീരെ പ്രാക്ടിക്കലല്ല
2015 ജൂലൈ 2, വ്യാഴാഴ്ച
സ്ക്രൂ
തലയ്ക്കു കുത്തിപ്പിടിച്ച്
വട്ടംകറക്കി കുത്തിത്തിരിച്ചാലും
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി
ബന്ധം ദൃഢമാക്കുന്നവന് സ്ക്രൂ ....
2015 ജൂൺ 30, ചൊവ്വാഴ്ച
ഉപ്പിലിട്ടത്
പത്തായപ്പുരയുടെ മൂലയ്ക്ക്
ആരുംകാണാതെ മൺഭരണിയിൽ
തിര
ശ്ശീല കെട്ടി ഒളിപ്പിച്ചിട്ടുണ്ട് ഞാൻ
പ്രണയത്തിന്റെ കണ്ണി മാങ്ങകൾ
2015 ജൂൺ 26, വെള്ളിയാഴ്ച
"ഠ" ഗുരു "ഠ"
ഉള്ളു പൊള്ളിയാലത് സഹിച്ചു-
പിടിക്കാതെ മുഖം വീര്‍പ്പിച്ചാല്‍
ജീവിതം തവിടുപൊടിയാകുമെന്ന്
പപ്പടമാണെന്നെ പഠിപ്പിച്ചത്
2015 ജൂൺ 24, ബുധനാഴ്ച
ഉറുമ്പരിച്ച കിനാവുകൾ
ചക്കരേ.. തേനേ.... എന്നൊക്കെ നീട്ടി
വിളിക്കുമ്പോള്‍ ഇവയൊക്കെ
ഉറുമ്പരിക്കുമെന്ന് ഞാനോർത്തി-
ല്ലെന്നതാണെന് കുറ്റബോധം
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)