2015 ഏപ്രിൽ 5, ഞായറാഴ്‌ച

ഗുരുനാഥന്‍

കറുത്ത ബ്ലാക്ക്‌ ബോര്‍ഡില്‍ ചോക്കിന്‍
കുളിരുന്ന തൂവെണ്‍മ പടര്‍ത്തുന്നവന്‍
വെളുത്ത കടലാസിലെ കറുത്ത തെറ്റുകളെ
ചുവപ്പാല്‍ വെട്ടി നീക്കുന്നവന്‍ ഗുരുനാഥന്‍

2015 മാർച്ച് 31, ചൊവ്വാഴ്ച

കാണാതെ പോയവ


കയ്യില്‍ കിലുങ്ങുന്ന കുപ്പിവളകളുമായി

കണ്ണില്‍ ചാരത്തെത്താനുമുള്ള ധൃതിയുമായി
കണ്ടത്തിലൂടെ നീ പാഞ്ഞടുക്കുമ്പോള്‍ കണ്ടില്ല
കണ്ടത്തിലൊരിക്കലും മുളക്കാവിധമാഴ്‌ന്നുപോയ
വിത്തും ചവിട്ടിമെതിക്കപ്പെട്ട ഞാറുമന്നീ ഞാന്‍

2014 ഡിസംബർ 5, വെള്ളിയാഴ്‌ച

പിക്കിള്‍






എക്കാലത്തേക്കും സൂക്ഷിക്കാന്‍ 

ഓര്‍മകളെ അച്ചാറിട്ടു വച്ചപ്പോ-
ളോര്‍ത്തില്ല അസിഡിറ്റിയും 
അള്‍സറും പിറകെ ഉണ്ടെന്ന്

2014 നവംബർ 15, ശനിയാഴ്‌ച

3.5mm jack


നിന്റെ മുന്നില്‍ നിന്നും ചെവിയിൽ
ഇയര്‍ഫോണ്‍ തിരുകിയത് നീ-
യെന്നെ കൂടുതലൊച്ചത്തില്‍ മുട്ടി
വിളിക്കുവാനായിരുന്നു

2014 നവംബർ 14, വെള്ളിയാഴ്‌ച

വിട

ഇല്ല മറക്കുവാനാകില്ലൊരിക്കിലും
കണ്ണു തുറക്കുവാനാകുന്ന നാള്‍വരെ
കൂരിരുട്ടില്‍ നിന്നെന്നെക്കരം നീട്ടി
മാറോടണച്ചോരെന്‍ ഗുരുനാഥനെ

അങ്ങേക്കു ബാഷ്പാഞ്ജലികളോടെ സമര്പ്പിക്കുന്നു