2015, ജൂലൈ 31, വെള്ളിയാഴ്‌ച
2015, ജൂലൈ 29, ബുധനാഴ്‌ച
ഡ്രോയിംഗ് ഹാള്‍ റിക്വയര്‍മെന്റ്‌സ്

പരിഷ്‌കാരത്തിന്റെ മൈക്രോടിപ്പായാല്‍ ഉത്തമം
ചെയുന്നപരാധം തുടച്ചു നീക്കാന്‍ ഡസ്റ്റ് ഫ്രീ റബ്ബര്‍
ഒരിക്കലും വളയാത്ത പൗരുഷത്തിന്‍ മിനി ഡ്രാഫ്ടര്‍
ഉറപ്പിച്ചിടാനസ്ഥികൂടം കൊണ്ടുള്ള ഡി ത്രീ ബോഡ്
മരുന്നാല്‍ വക്രിച്ച ദേഹസൃഷ്ടിക്കൊരു ഫ്രഞ്ച് കര്‍വ്
വര്‍ഗീയതയുടെ ലക്ഷ്മണ രേഖ വരക്കാന്‍ കൂര്‍ത്ത-
കാലും കറുത്ത ലെഡ്ഡുമായൊരു മുടന്തന്‍ കോമ്പസ്സ്
കുരിശിന്‍ കോണ്‍ കൃത്യമാക്കാനൊരു പ്രൊട്രാക്ടര്‍
വട്ടം പൂര്‍ത്തിയായ ജീവിതങ്ങളെ പലതരത്തില്‍
വട്ടംചുറ്റിക്കാന്‍ പോളിസികളുടെ പ്രോ സര്‍ക്കിള്‍
ദരിദ്രാശ്രുവിലലക്കി വെളുപ്പിച്ച ഡ്രോയിംഗ് ഷീറ്റ്
ബോഡിലേക്കു ചേര്‍ത്തൊട്ടിക്കാന്‍ മസാല ടേപ്പ്
മുറിച്ചെടുക്കാനൊരു പേപ്പര്‍ കട്ട് 'S' ഷേപ്പില്‍
പെങ്ങളുടെ കണ്ണീരില്‍ വിറക്കാത്ത ഹസ്തയുഗ്മം
ജീവനു മുന്നിലും സെല്‍ഫിയെടുക്കാനുള്ള മാനസം
എല്ലാമുണ്ടോ കയ്യില്‍ വരൂ ഈ ഡ്രോയിംഗ് ഹാളിലേക്ക്
ഇല്ല നിങ്ങളുടെ പക്കല്‍ പ്രൊഫഷണലിസത്തിന്റെ ഐഡി
വന്ന വഴിയേ തിരിച്ചു പോവുക ടൂള്‍സ് കളയരുത്
നെക്‌സ്റ്റ് വീക്കും ഡ്രോയിംഗ് ഹാളില്‍ വരേണ്ടതാണ്...
2015, ജൂലൈ 26, ഞായറാഴ്‌ച
കമിതാക്കള്‍

നൈമിഷികമായ സാമീപ്യമാണു വിധി
എങ്കിലും മറ്റൊരുത്തനാലൊരിക്കലും
തുറക്കാനാകില്ലതിന്‍ മാനസം
വേഷപ്രച്ഛന്നരായീടാതെ അറുക്കാതെ
മാംസനിബദ്ധമല്ല മന:പൊരുത്തമത്രേ
പ്രണയത്തിന്‍ വികാരമധുവാം ഗീതം
പൂട്ടും താക്കോലും എന്നോടിന്നലെ കിലു
കിലായെന്നു പറയാന്‍ ശ്രമിച്ചതിന്നു
മാത്രമെന്‍ മണ്ടയില്‍ മിന്നലായ് വന്നവ.
2015, ജൂലൈ 25, ശനിയാഴ്‌ച
2015, ജൂലൈ 23, വ്യാഴാഴ്‌ച
2015, ജൂലൈ 18, ശനിയാഴ്‌ച
2015, ജൂലൈ 13, തിങ്കളാഴ്‌ച
2015, ജൂലൈ 10, വെള്ളിയാഴ്‌ച
2015, ജൂലൈ 2, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)